കാൽ പാദങ്ങൾ കൊണ്ട് കൂറ്റൻ ചിത്രം വരച്ച് അധ്യാപകനും വിദ്യാർത്ഥികളും

Advertisement

കരുനാഗപള്ളി .പ്രകൃതി സംരക്ഷണ സന്ദേശവുമായി കാൽ പാദങ്ങൾ കൊണ്ട് കൂറ്റൻ ചിത്രം രചിച്ച് ചിത്രകാരൻ അനിവർണ്ണവും 49 ശിഷ്യരും. വ്യാഴാഴ്ച രാവിലെ 8.30ന് വർണ്ണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സിൽ സംഘടിപ്പിച്ച ചടങ്ങിലാണ് 500 സ്ക്വയർ ഫീറ്റ് വലുപ്പത്തിലുളള ചിത്രം വരച്ചത്.യുആർഎഫ് ഇൻ്റർനാഷണൽ ജൂറി ഡോ ഗിന്നസ് സുനിൽജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. 2 മണിക്കൂർ 10 മിനിറ്റു കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ലഹരിക്കെതിരെ മൂക്കും താടിയുമുപയോഗിച്ച് ചിത്രം രചിച്ച് ഇവർ ശ്രദ്ധേയരായിരുന്നു.
സമാപന സമ്മേളനത്തിൽ സി ആർ മഹേഷ്‌ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ എ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷൻ റെജി ഫോട്ടോ പാർക്ക്‌, സാജൻ വൈശാഖം, പി ജി ശ്രീകുമാർ, എ രാജേഷ്, കെ ബാബു, ആതിര സന്തോഷ്‌,എന്നിവർ പങ്കെടുത്തു.
ചിത്രരചനയിൽ പങ്കെടുത്ത അധ്യാപകനെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

Advertisement