പോരുവഴി മാർ ബസോലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനു കൊടിയേറി

Advertisement

ശാസ്താംകോട്ട : പോരുവഴി
മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനു കൊടിയേറി.
സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർണബാസ് കൊടിയേറ്റിന് കാർമികത്വം വഹിച്ചു.ഇടവക വികാരി ഫാ.സോളു കോശി രാജു,ഫാ.മാത്യൂസ് തട്ടാരുതു,ണ്ടിൽ,ഫാ.വൈ.തോമസ്,ഫാ.ഗീവർഗീസ് തമ്പാൻ എന്നിവർ നേതൃത്വം നൽകി.വയോധികരായ ഇടവക അംഗങ്ങളെ ഡോ.ഗീവർഗീസ് മാർ ബർണബാസ് ആദരിച്ചു.ജനുവരി ഒന്നിന് സമാപിക്കും.26 മുതൽ എല്ലാ ദിവസവും രാവിലെ 7നു മുന്നിൻമേൽ കുർബാന ഉണ്ടാകും.28നു വൈകിട്ട് 7നു കൺവൻഷൻ ഉദ്ഘാടനം ഫാ.കെ.ടി വർഗീസ് നിർവഹിക്കും.തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 7നു വചനശുശ്രൂഷ നടക്കും.29നു രാവിലെ 10.30നു ജോസിമോൾ ടി.ജെ മാധവശേരി ധ്യാനം നയിക്കും.30നു രാവിലെ 10.30നു ബാല-യുവജന സംഗമത്തിൽ ഗുരുരത്നം ജ്ഞാന തപസ്വി ക്ലാസ് നയിക്കും.31നു രാവിലെ 9നു പ്രാർഥനസംഗമത്തിൽ
റവ.ബസലേൽ റമ്പാൻ ക്ലാസ് നയിക്കും.തുടർന്നു ജീവകാരുണ്യ സഹായ വിതരണം,വൈകിട്ട് 6.45നു വർണാഭമായ റാസ,രാത്രി 9നു വച്ചുട്ട്, വയലിൻ ഫ്യൂഷൻ,ആകാശ ദീപക്കാഴ്ച,ജനുവരി 1നു രാവിലെ 7നു മൂന്നിൻമേൽ കുർബാനയിൽ കൊല്ലം ഭദാസനാധിപൻ ഡോ.ജോസഫ്
മാർ ദിവന്നാസിയോസ് കാർമികത്വം വഹിക്കും.10നു പ്രദക്ഷിണം,
മെറിറ്റ് അവാർഡ് വിതരണം, കൊടിയിറക്ക്,സ്നേഹവിരുന്ന് എന്നിവ നടക്കും.

Advertisement