ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ കാലിത്തീറ്റ സബ്സിഡി പദ്ധതിയുടെ ഉദ്ഘാടനം

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്കായി നടപ്പാക്കിയ കാലിത്തീറ്റ സബ്സിഡി പദ്ധതിയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി അധ്യക്ഷത വഹിച്ചു.പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ സനിൽകുമാർ,അംഗങ്ങളായ ആർ.സുന്ദരേശൻ,വി.രതീഷ്,പുഷ്പ കുമാരി,ലതാ രവി,രാജി.ആർ എന്നിവർ സംസാരിച്ചു.വികസനകാര്യ ചെയർമാൻ എൻ.പങ്കജാക്ഷൻ സ്വാഗതവും ക്ഷീരവികസന ഓഫീസർ കെ.ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

Advertisement