കടപുഴയിൽ വഴിയോര വിശ്രമ കേന്ദ്രം തുറന്നു;ഭരണകക്ഷി അംഗവും പ്രതിപക്ഷ അംഗങ്ങളും ചടങ്ങ് ബഹിഷ്ക്കരിച്ചു

Advertisement

കടപുഴ.പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് കടപുഴ പാലത്തിനു സമീപം പണി കഴിപ്പിച്ച വഴിയോര വിശ്രമ കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപൻ ഉദ്ഘാടനം നിർവഹിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി എ.ടി.എം ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഡി.എം.സി.ആർ വിമൽ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.വൈസ്.പ്രസിഡന്റ എൽ.സുധ, സ്ഥിരം സമിതി അധ്യക്ഷരായ കെ.സുധീർ,ജെ.അംബിക കുമാരി,
ബ്ലോക്ക് പഞ്ചായത്ത് അംഗം വി.രതീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,സെക്രട്ടറി കെ.സീമ തുടങ്ങിയവർ സംസാരിച്ചു.

അതിനിടെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് മെമ്പർമാരും കേരള കോൺഗ്രസ് (എം)വിഭാഗം മെമ്പറും ബിജെപി മെമ്പറും ബഹിഷ്കരിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ അർഹമായ സ്ഥാനം നൽകിയില്ലെന്ന് ആരോപിച്ചാണ് ഭരണകക്ഷി അംഗവും വാട്ടർ അതോറിറ്റി ബോർഡ് മെമ്പറുമായ ഉഷാലയം ശിവരാജൻ,
പ്രതിപക്ഷ അംഗങ്ങളായ ബി.തൃദീപ് കുമാർ,എൻ.ശിവാനന്ദൻ,
ഓമനക്കുട്ടൻ,ലൈലാ സമദ് ,റെജില സിന്ധു തുടങ്ങിയവർ ചടങ്ങ് ബഹിഷ്ക്കരിച്ചത്.
പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷനും മാണി കോൺഗ്രസ് ദളിത് വിഭാഗം സംസ്ഥാന പ്രസിഡന്റും കേരള വാട്ടർ അതോറിട്ടി ബോർഡ് മെമ്പറുമായ ഉഷാലയം ശിവരാജന്റെ പേര് ശിലാഫലകത്തിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്നാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്നത്.3 സ്ഥിരം സമിതി അധ്യക്ഷൻമാർ ഉണ്ടായിട്ടും ശിലാഫലകത്തിൽ ഒരാളുടെ പേര് മാത്രമാണ് എഴുതിയതെന്നും ആക്ഷേപമുണ്ട്.

Advertisement