ചക്കുവള്ളിയിലും ഭരണിക്കാവിലും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Advertisement

ശാസ്താംകോട്ട : കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നേതാക്കളും പ്രതിപക്ഷ
നേതാവും എം.പിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള
ജനപ്രതിനിധികളും സംസാരിച്ചു കൊണ്ടിരിക്കെ വേദിയിലേക്ക് ഗ്രനേഡ് ആക്രമണവും കണ്ണീർ വാതക പ്രയോഗവും നടത്തിയ നടപടിക്കെതിരെ കോൺഗ്രസ്
കുന്നത്തൂർ,ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചക്കുവള്ളി,ഭരണിക്കാവ് എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ചക്കുവള്ളിയിൽ നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു.ചക്കുവള്ളി നസീർ അധ്യക്ഷത വഹിച്ചു.നേതാക്കളായ പി.കെ രവി, പദ്മ സുന്ദരൻ പിള്ള,ശശിധരൻ,ഷീജ രാധാകൃഷ്ണൻ,സുഹൈൽ അൻസാരി,പോരുവഴി ജലീൽ,റെജി കുര്യൻ,അർത്തിയിൽ അൻസാരി,
എച്ച്.നസീർ,ഷെഫീക്ക് അർത്തിയിൽ,ലത്തീഫ് പെരുംകുളം, അജ്മൽ അർതിയിൽ,ഷംല,അരുൺ ഗോവിന്ദ്, എന്നിവർ സംസാരിച്ചു.

കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.തോമസ് വൈദ്യൻ,പി.നൂർദീൻ കുട്ടി,രവി മൈനാഗപ്പള്ളി,ഗോകുലം അനിൽ,ജയശ്രീ രമണൻ, എൻ.സോമൻ പിള്ള,ഗോപൻ പെരുവേലിക്കര,വിദ്യാരംഭം ജയകുമാർ ,വർഗ്ഗീസ് തരകൻ,ആർ.അരവിന്ദാക്ഷൻപിള്ള,രാജു ലോറൻസ്,സുരേഷ് ചന്ദ്രൻ,ശാന്തകുമാരി,ബിജു ശാസ്താംകോട്ട,തടത്തിൽ സലിം,ലോജു ലോറൻസ്,രാജി രാമചന്ദ്രൻ,സനുലാൽ തുടങ്ങിയവർ പ്രസംഗിച്ചു.പ്രകടനത്തിന് ടി.ജി.എസ്. തരകൻ,പി.അബ്ലാസ്,എം.എ സമീർ, ജോൺസൻ വൈദ്യൻ,റോയി മുതുപിലാക്കാട്,കുറ്റിയിൽ .എം.ഷാനവാസ്,സുരീന്ദ്രൻ,ഷീജ ഭാസ്ക്കർ,എം.സാവിത്രി,ബിജി സോമരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement