യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

ഓച്ചിറ: യുവാവിനെ മാരകയുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയില്‍. തഴവ കടത്തൂര്‍ എന്നമ്പില്‍ വീട്ടില്‍ അഖില്‍(29), തഴവ കടത്തൂര്‍ കരീപ്പള്ളി കിഴക്കതില്‍ ബ്ലാക്ക് വിഷ്ണു എന്ന വിഷ്ണു (27) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി 9.15-ഓടെ ഓച്ചിറ മഠത്തില്‍ സ്‌കൂളിന് സമീപം വച്ച് ജോലി കഴിഞ്ഞ് മടങ്ങിവരുവായിരുന്ന സജീഷിനെ ബെക്കിലെത്തിയ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന ആയുധം കൊണ്ട് വെട്ടുകയായിരുന്നു. സജീഷിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഓച്ചിറ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വിഷ്ണു വധശ്രമം അടക്കം 6-ഓളം കേസുകളില്‍ പ്രതിയും കാപ്പ നടപടി നേരിട്ടയാളുമാണ്.

Advertisement