വിജിലൻസ് കോടതി കൊല്ലത്ത്

കൊല്ലം . കൊല്ലത്ത് വിജിലൻസ് കോടതി സ്ഥാപിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാരപരിധി നൽകികൊണ്ടാണ് പുതിയ കോടതി സ്ഥാപിക്കുന്നത്.

കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിനുമായി 13 പുതിയ തസ്തികകൾ സൃഷ്ട‌ിക്കും

ബാർ അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ച് കോടതി അനുവദിച്ച സർക്കാരിന്
കൊല്ലം ബാർ അസോസിയേഷൻ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് ബോറിസ് പോളും സെക്രട്ടറി കെ.ബി മഹേന്ദ്രയും അറിയിച്ചു.

Advertisement