2018 ൽ അയോഗ്യരാക്കപ്പെട്ട കുന്നത്തൂർ പഞ്ചായത്ത് അംഗങ്ങൾക്ക് ഓണറേറിയവും ആനുകൂല്യങ്ങളും നൽകണമെന്ന് ഹൈക്കോടതി

Advertisement

കുന്നത്തൂർ:2018 ൽ ഇലക്ഷൻ കമ്മീഷൻ അയോഗ്യരാക്കിയ ശേഷം ഹൈക്കോടതി ഉത്തരവിലൂടെ അംഗത്വം പുന:സ്ഥാപിച്ച കുന്നത്തൂർ പഞ്ചായത്തിലെ രണ്ട് അംഗങ്ങൾക്ക് ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ഉത്തരവ്.കഴിഞ്ഞ തവണ പഞ്ചായത്തിൽ കോൺഗ്രസ് ഭരണം നേടുന്നതിന് ഇടയാക്കിയ സിപിഐ അംഗങ്ങളായ പി.എസ് രാജശേഖരൻ പിള്ള,സതി ഉദയകുമാർ എന്നിവർക്കാണ്
ഹൈക്കോടതിയിൽ നിന്നും
അനുകൂല വിധി ലഭിച്ചത്.ഉത്തരവ് കുന്നത്തൂർ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ
ഭരണം നടത്തിയിരുന്ന എൽഡിഎഫിന് എതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ നിന്നും ഇരുവരും വിട്ടു നിന്നിരുന്നു.ഇതോടെ ഭരണം കുന്നത്തൂർ പ്രസാദിന്റെ നേതൃത്വത്തിൽ കോൺഗ്രസിന് ലഭിച്ചു.നേതൃത്വം നൽകിയ വിപ്പ് ലംഘിച്ചാണ് വിട്ടു നിന്നത്.എന്നാൽ തങ്ങൾ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്നാണ് അംഗങ്ങൾ നൽകിയ വിശദീകരണം.ഇത് തൃപ്തികരമല്ലാത്തതിനാൽ കൂറുമാറ്റം ആരോപിച്ച് സിപിഐ
ഇലക്ഷൻ കമ്മീഷനെ സമീപിക്കുകയും കമ്മീഷൻ ഇരുവർക്കും 6 വർഷത്തേക്ക് അയോഗ്യത കല്പിക്കുകയും ചെയ്തു.ഇലക്ഷൻ കമ്മീഷന്റെ വിധി ചോദ്യം ചെയ്തു കൊണ്ട് അയോഗ്യരാക്കപ്പെട്ട അംഗങ്ങൾ അഡ്വ.സതീശൻ മുഖാന്തിരം ഹൈക്കോടതി സമീപിക്കുകയുണ്ടായി.തുടർന്ന് അംഗത്വം പുന:സ്ഥാപിച്ച
ഹൈക്കോടതി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള
ഇരുവരുടെയും വോട്ടവകാശവും ഓണറേറിയവും റദ്ദാക്കുകയും ചെയ്തു.സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇലക്ഷൻ കമ്മീഷൻ അയോഗ്യരാക്കിയ ജനപ്രതിനിധികളുടെ അംഗത്വം ഹൈക്കോടതി ഇടപെട്ട് പുന:സ്ഥാപിച്ചത്.വോട്ടവകാശവും ഹോണറേറിയവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനു വേണ്ടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് 6 വർഷത്തെ നിയമ
പോരാട്ടത്തിനൊടുവിൽ ശേഷം വീണ്ടും അനുകൂല വിധി ലഭിച്ചത്.അഡ്വ.സതീശൻ തന്നെയാണ് ഈ കേസ്സിലും കോടതിയിൽ ഹാജരായത്.

Advertisement