നാടിന് ആവേശമായി സോമവിലാസം – കളിക്കൽ കെഐപി കനാൽ റോഡ് ഉദ്ഘാടനം

Advertisement

മൈനാഗപ്പള്ളി:ഗ്രാമപഞ്ചായത്തിൽ വടക്കൻ മൈനാഗപ്പള്ളി 2-ാം വാർഡിൽ ജനകീയാസൂത്രണം 2022-23 പദ്ധതിയിലുൾപ്പെടുത്തി 14 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച സോമവിലാസം – കളിക്കൽ കെഐപി കനാൽ റോഡ് ഉദ്ഘാടനം നാടിന് ആവേശമായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ഉദ്ഘാടനം നിർവ്വഹിച്ചു..ചടങ്ങിൽ പഞ്ചായത്തംഗം ജലജ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.വാർഡ് തല സമിതി അംഗം അഡ്വ.സുധാകരൻ,
ഗ്രാമപഞ്ചായത്തംഗം ആർ.ബിജുകുമാർ ഗ്രാമപഞ്ചായത്തംഗം വർഗീസ് തരകൻ,പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, കെഐപി എ.ഇ ഉണ്ണിരാജ്,വാർഡ്തല സമിതി അംഗങ്ങളായ മധുസൂധനൻ പിള്ള, മുസ്തഫ,കാസിം വിളയിൽ, സനിൽകുമാർ,മധു മാതൃഭവനം എന്നിവർ സംസാരിച്ചു.നടന്ന് പോകുന്നതിന് പോലും ബുദ്ധിമുട്ടായിരുന്ന റോഡാണ് സമയബന്ധിതമായി നിർമ്മാണം പൂർത്തികരിച്ചത്.

Advertisement