മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

കൊട്ടാരക്കര: മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. കോട്ടാത്തല, പണയില്‍ കുഴിവേലില്‍ ഭാഗത്ത് ഷിജു ഭവനില്‍ രാജേശ്വരി(38)ക്കാണ് കഴുത്തിലും താടിയെല്ലിനും വെട്ടേറ്റത്. കഴിഞ്ഞ ദിവസം ഒന്‍പതിനാണ് സംഭവം. ഭര്‍ത്താവ് ഷിജുവിനെ (42) കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.
ടൈല്‍സ് പണിക്കാരനായ ഷിജു സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നും മുന്‍പും പലതവണ ഭാര്യയെ ഉപദ്രവിച്ചതിന് ഷിജുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൊട്ടാരക്കരയിലെ വസ്ത്ര വില്പനശാലയിലെ ജീവനക്കാരിയാണ് രാജേശ്വരി. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

Advertisement