പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു

Advertisement

മൈനാഗപ്പള്ളി . ഗവ. ആയുർവേദ ആശുപത്രിയുടെയും തേവലക്കര സിഎംഎസ് എൽ പി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു…

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി ചിറയ്ക്കുമേൽ ക്യാംപ് ഉദ്ഘാടനം ചെയ്തു‌… സ്കൂൾ പി ടീ എ പ്രസിഡന്റ് എൻ. നിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അധ്യാപിക ബെൻസി ആർ. ദീന സ്വാഗതം പറഞ്ഞു…

ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിനി പകർച്ച വ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട ക്ലാസ് നയിക്കുകയും ക്യാമ്പിന് നേതൃത്വം നൽകുകയും ചെയ്‌തു…

മുഹ്സിൻ ആനയടിയിൽ, സിബി തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു…

PTA എക്സിക്യൂട്ടിവ് അംഗങ്ങൾ, അധ്യാപകർ,രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ. ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു…

Advertisement