സിവിൽ സർവ്വീസ് സംരക്ഷണ യാത്രയ്ക്ക് കൊല്ലം ജില്ലയിൽ ആവേശകരമായ വരവേൽപ്പ്

Advertisement

” കോർപ്പറേറ്റ് വൽക്കരണത്തിനു വേണ്ടി സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയം അപകടകരം” — പി.എസ് സുപാൽ എം.എൽ.എ

    കൊല്ലം .കോർപ്പറേറ്റ് വൽക്കരണത്തിനു വേണ്ടി സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയം അത്യന്തം അപകടകരമാണെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എംഎൽഎ അഭിപ്രായപ്പെട്ടു. കേരളം ഇന്നത്തെ കേരളമായി രൂപപ്പെടുന്നതിൽ സിവിൽ സർവീസ് വഹിച്ച പങ്ക് വളരെ വലുതാണെന്നും, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം പുനസ്ഥാപിക്കുന്നത്തിന് കേരളത്തിലെ ജനപക്ഷ സർക്കാർ ഇനിയും കാലതാമസം വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 കൊല്ലം ജില്ലാ പര്യടനത്തിന്റെ ആദ്യ ദിവസത്തെ സമാപനയോഗം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം സെക്രട്ടറി എ. എസ്.ഷാജി അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ കൊല്ലം  ജില്ലാ പ്രസിഡൻ്റ്  സതീഷ് കെ ഡാനിയേൽ സ്വാഗതം ആശംസിച്ചു,  മനോജ് പുതുശേരി  കൃതജ്ഞത രേഖപ്പെടുത്തി.

ജോയിൻ്റ് കൗൺസിലിൻ്റെ മുൻകാല നേതാക്കളായ കെ എൻ.കെ നമ്പൂതിരി, എ . ജി രാധാകൃഷ്ണൻ, ബി. സുധാകരൻ നായർ, ചിറ്റയം ഗോപാലകൃഷ്ണൻ , ഗീത, സോമനാഥൻ ആചാരി എന്നിവരെ യോഗം ആദരിച്ചു.

'"സിവിൽ സർവ്വീസ് സംരക്ഷണ യാത്രയ്ക്ക്  ആവേശകരമായ വരവേൽപ്പാണ് കൊല്ലം ജില്ലയിൽ ആദ്യ ദിനം ലഭിച്ചത്. ജാഥയിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേതാക്കളായ
വി. സി. ജയപ്രകാശ്, എൻ. കൃഷ്ണ കുമാർ, ആർ. രാജീവ് കുമാർ, എ. ഗ്രേഷ്യസ്, ആർ. രമേശ് , ഹരിദാസ് ഇറവങ്കര , എസ്. പി. സുമോദ് എന്നിവർ സംസാരിക്കുകയും ചെയ്തു.

ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ് ഖാൻ, ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ ക്യാപ്റ്റൻ മാരും, വൈസ് ചെയർമാൻമാരായ കെ. മുകുന്ദൻ, എം.എസ് സുഗൈതകുമാരി എന്നിവർ വൈസ് ക്യാപ്റ്റൻമാരും, ട്രഷറർ കെ.പി ഗോപകുമാർ ജാഥ മാനേജരുമായ കാൽനട ജാഥയുടെ കൊല്ലം ജില്ലാതല പര്യടനം ബുധനാഴ്ച രാവിലെ പത്തനാപുരം മേഖലയിലെ കുന്നിക്കോട് നിന്നും ആരംഭിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വ്യാഴാഴ്ച രാവിലെ 9.30ന് ചവറ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കുന്ന കാൽനട ജാഥയുടെ ഉദ്ഘാടനം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ. ഷിഹാബ് നിർവ്വഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കാവനാട് ജംഗ്ഷനിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം 4.30 ന് കൊല്ലം ചിന്നക്കട ബസ് ബേയിൽ നടക്കുന്ന സിവിൽ സർവ്വീസ് സംരക്ഷണ സദസ്സോടെ കൊല്ലം ജില്ലയിൽ കാൽനട ജാഥ സമാപിക്കും. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു ജില്ലാതല സമാപന യോഗം ഉദ്ഘാടനം ചെയ്യും.

Advertisement