കേരള സർവ്വകലാശാലനാഷണൽ സർവ്വീസ്‌ സ്കീം ത്രിദിനലീഡർഷിപ്പ് ക്യാമ്പിന് തുടക്കം

Advertisement

കൊല്ലം.കേരള സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീം ത്രിദിന ലീഡർഷിപ്പ് ക്യാമ്പിന് കരിക്കോട് ടി.കെ എം കോളേജ് ഓഫ് ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ തുടക്കമായി. നവംബർ 24 മുതൽ 26 വരെ നടക്കുന്ന ക്യാമ്പിൽ നാല് ജില്ലകളിൽ നിന്നായി 200 വോളന്റിയറന്മാർ പങ്കെടുക്കുന്നു.
വിവിധ വിഷയങ്ങളിൽ നേത്യത്വ പരിശീലനവും 23 – 24 വർഷത്തെ സ്പെഷ്യൽ കാമ്പുമായ് ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട പദ്ധതികളും ക്യാസിൽ തയ്യാറാക്കും. ഒപ്പം സാഹിത്യ സാംസ്ക്കാരിക പരിപാടികളും അവതരിപ്പിക്കും.
ലീഡർഷിപ്പ് ക്യാമ്പ് സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ ഉദ്ഘാടനം ചെയ്തു.

Advertisement


പ്രിൻസിപ്പാൾ ഡോ. ചിത്രാ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് സർവ്വകലാശാല കോ ഓർഡിനേറ്റർ
ഡോ.ഷാജി എ. മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി കൺവീനറും ജില്ലാ കോ ഓർഡിനേറ്റുമായ
ഡോ. ഗോപകുമാർ ജി. സ്വാഗതം പറഞു . മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് എച്ച് ഹുസൈൻ ക്യാമ്പ് സന്ദേശം നൽകി.

കേരള യുണിവേഴ്സിറ്റി സെനറ്റ് അംഗം ഫിറോസ് ഖാൻ. എ, ബ്രഹ്മനായകം മഹാദേവൻ,
പ്രോഗ്രാം ഓഫീസറമ്പാരായ ഡോ. സൂഫിയ സമദ്, അബ്ദുൾ റഫീക്ക് ഡോ. ദേവിപ്രിയ എന്നിവർ
സംസാരിച്ചു

Advertisement