വാഹനാപകടത്തിൽ മരിച്ച കുന്നത്തൂർ സ്വദേശിയായ യുവാവിന്റെ സംസ്ക്കാരം ബുധനാഴ്ച

Advertisement

കുന്നത്തൂർ.വാഹനാപകടത്തിൽ മരിച്ച കുന്നത്തൂർ സ്വദേശിയായ യുവാവിന്റെ സംസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.പുത്തൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനായ കുന്നത്തൂർ പടിഞ്ഞാറ് പ്രതുൽ ഭവനിൽ പ്രസാദിന്റെ മകൻ പ്രതുൽ(23) ആണ് മരിച്ചത്.

കൊട്ടാരക്കര പ്രധാന പാതയിൽ സിനിമാപറമ്പ് പൈപ്പ്മുക്കിനു സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.പ്രതുൽ ഓടിച്ചിരുന്ന ബൈക്ക് മുൻപേ പോകുകയായിരുന്ന കാറിന്റെ പിന്നിലിടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയും എതിർദിശയിൽ നിന്നുമെത്തിയ സ്വകാര്യ ബസിന്റെ മുൻപിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.വീഴ്ചയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻ വശത്ത് തലയിടിച്ച് പ്രതുലിന് ഗുരുതരമായി പരിക്കേറ്റു.ബൈക്കിന് മുകളിലൂടെ ബസ്സ് കയറി ഇറങ്ങുകയും ചെയ്തു.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement