ദുശ്ശകുനം കാണാനെത്തിയതോടെ കളി തോറ്റു, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

Advertisement

ജലോര്‍. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെ ദുശ്ശകുനം എന്ന് പരിഹസിച്ചു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രിക്കറ്റ് ലോക കപ്പിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. രാജസ്ഥാനിലെ ജലോറിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് പരാമർശം. അതേസമയം പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽഗാന്ധി മാപ്പു പറയണം എന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നു.

വെറുപ്പിന്‍റെ രാഷ്ട്രീയമല്ല തന്‍റേതെന്ന് പറയുന്ന രാഹുല്‍ പ്രചരിപ്പിക്കുന്നത് വെറുപ്പാണെന്ന് വിമര്‍ശനം ഉയര്‍ന്നു.

Advertisement