62-ാമത് കൊല്ലം റെവന്യൂ ജില്ലാ കലോത്സവത്തിന് കുണ്ടറയിൽ കൊടിയേറി…. ആദ്യ ദിനം ബാൻഡ് മേളവും, രചന മത്സരങ്ങളും

Advertisement

62-ാമത് കൊല്ലം റെവന്യൂ ജില്ലാ കലോത്സവത്തിന് കുണ്ടറയിൽ കൊടിയേറി. ഇന്ന് രാവിലെ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ ലാൽ പതാക ഉയർത്തി. ഒപ്പം തന്നെ രജിസ്‌ട്രേഷൻ നടപടികളും ആരംഭിച്ചു.
ഒന്നാം ദിവസമായ ഇന്നലെ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം. സ്‌കൂൾ, കെ.ജെ.വി.യു.പി.എസ്, കേരളപുരം സെന്റ് വിൻസന്റ് കോൺവെന്റ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നത്.
ഹൈസ്‌കൂൾ വിഭാഗത്തിൽ എട്ട് ടീമുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് ടീമുകളാണ് ബാൻഡ് മേളത്തിൽ മത്സരിച്ചത്. ഒരു ടീം പങ്കെടുത്തില്ല. എച്ച്.എസ്.എസ് വിഭാഗത്തിൽ എസ് എൻ എസ് എം എച്ച്എസ്എസ് ഇളമ്പള്ളൂർ, ഹൈസ്‌കൂൾ വിഭാഗത്തിൽ തൃപ്പലഴികം ലിറ്റിൽ ഫ്‌ളവർ എന്നീ സ്‌കൂളുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രചനാ മത്സരങ്ങൾ, അറബിക് സാഹിത്യോത്സവം, സംസ്‌കൃതകലോത്സവം തുടങ്ങിയവ മറ്റ് രണ്ടു സ്‌കൂളുകളിലായാണ് നടന്നത്. നാളെ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പി.സി വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിക്കും.

Advertisement