പരിക്കേറ്റ നിലയിൽ റോഡിൽ കണ്ടയാൾ ചികിൽസയിലിരിക്കെ മരിച്ചു

Advertisement

കൊട്ടിയം: പരിക്കേറ്റ നിലയിൽ റോഡിൽ കണ്ടയാൾ ചികിൽസയിലിരിക്കെ മരിച്ചു.തട്ടാമല ഓലിക്കര വയൽ ശാർക്കര കുളത്തിന് സമീപം ശാർക്കര പുത്തൻവീട്ടിൽ നാദിർഷാ(44) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 18നാണ് ഏതോ വാഹനം ഇടിച്ച നിലയിൽ ഇയാളെ മേവറം – പീടിക മുക്ക് റോഡിൽ മേവറം ജംഗ്ഷന് തെക്കുവശത്തായി കാണപ്പെട്ടത്. ഇയാൾ റോഡിൽ കിടക്കുന്നതു കണ്ട ഒരു ആട്ടോ ഡ്രൈവറാണ് ഇയാളെ മേവ റത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.പിന്നീട് ബന്ധുക്കളെത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ മരണമടയുകയായിരുന്നു.ഇയാളെ ഇടിച്ചിട്ട വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. 

ഭാര്യ: ആബിദ

മക്കൾ: അൽത്താഫ്, അൻവർ ഷാ, ഐഷ

Advertisement