അമിത വേഗതയില്‍ ബൈക്ക് ഓടിച്ചത് എതിര്‍ത്തയുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: ഇരുചക്രവാഹനം അമിത വേഗതയില്‍ ഓടിക്കുന്നത് തടഞ്ഞ വിരോധത്താല്‍ യുവാവിനെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. ഉന്നിന്‍മൂട്, ചെമ്പകശ്ശേരി എസ്.ആര്‍ നിവാസില്‍ ശ്രീക്കുട്ടന്‍ എന്ന് വിളിക്കുന്ന സുനീഷ് (29), ഉന്നിന്‍മൂട് ചെമ്പകശ്ശേരി തുണ്ടുവിളവീട്ടില്‍ അജ്മല്‍ എന്ന് വിളിക്കുന്ന മനു(23) എന്നിവരാണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്.
പ്രതികളും കൂട്ടുകാരും ബൈക്കില്‍ അമിതവേഗതയില്‍ പോകുന്നത് എതിര്‍ത്ത് പതുക്കെ പോകണം എന്ന് പറഞ്ഞ വിരോധത്താലാണ് അക്രമണം നടത്തിയത്. ഊന്നിന്‍മൂട് ശാരദാ ജംഗ്ഷനില്‍ ഇരിക്കുകയായിരുന്ന മനോജിനെ കമ്പിവടിയും സിമിന്റ് കട്ടയുമായി എത്തി ആക്രമിക്കുകയായിരുന്നു. കമ്പിവടികൊണ്ട് തലക്കടിച്ചതില്‍ മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലും സിമിന്റ് കട്ട കൊണ്ടുള്ള അക്രമത്തില്‍ ഗുരുതര പരിക്കുമേറ്റിട്ടുണ്ട്. മനോജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പരവൂര്‍ പോലീസ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. കേസിലെ മറ്റു പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് പരവൂര്‍ പോലീസ് അറിയിച്ചു.

Advertisement