ഗൃഹനാഥന്‍ തടി വീണു മരിച്ചു

Advertisement

കുണ്ടറ: ഗൃഹനാഥന്‍ തടി വീണു മരിച്ചു. കുരീപ്പള്ളി തൈയ്ക്കാവ് മുക്കിന് സമീപം കല്ലുംപുറത്തു ബംഗ്ലാവില്‍ നിസാറുദീനാണ് (50) മരിച്ചത്. ഇന്നലെ രാവിലെ പെരുമ്പുഴ ആശുപത്രിക്ക് സമീപമുള്ള പുരയിടത്തില്‍ നിന്നും റബ്ബര്‍ തടി ചുമന്നുകൊണ്ടു പോകുന്നതിനിടയല്‍ കാല്‍ തട്ടി വീണ നിസാറുദ്ദീന്റെ ശരീരത്ത് തടി വീഴുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലൈലത്ത്. മക്കള്‍: ഷാന്‍, ഷെഹ്ന. മരുമകന്‍: അന്‍വര്‍.

Advertisement