അഡ്മിനിസ്ട്രേറ്റര്‍ ഭരണം നിലനിൽക്കേ പതാരം സഹകരണ ബാങ്ക് ഭരണം വീണ്ടും കോൺഗ്രസിന്

Advertisement

ശാസ്താംകോട്ട . ശൂരനാട് തെക്ക് പതാരം 721-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് ഭരണം വീണ്ടും കോൺഗ്രസ് പാനലിന്.1100ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ്
സ്ഥാനാർത്ഥികൾ വിജയിച്ചത്.100 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് ആണിത്.ബാങ്ക് മുൻ പ്രസിഡന്റും ഡിസിസി വൈസ് പ്രസിഡന്റുമായ കെ.കൃഷ്ണൻ കുട്ടി നായർ,സി.ഗിരീഷ്കുമാർ,കെ.രവീന്ദ്രൻ പിള്ള,എം.സുലൈമാൻ കുഞ്ഞ്,ആർ.മിനി,എൻ.ഷീജ,എൻ.സുലോചന,പി.മോഹനൻ,
എം.വിജയരാഘവൻ എന്നിവരാണ് കോൺഗ്രസ് പാനലിൽ വിജയികളായവർ.എൽഡിഎഫ് പാനലിൽ മത്സരിച്ചവർക്ക് നാമമാത്ര
വോട്ടുകൾ മാത്രമാണ് ലഭിച്ചത്.പ്രസിഡന്റ് തെരഞ്ഞെടുപ്പ് 13ന് നടക്കും.ദീർഘകാലം പ്രസിഡന്റായിരുന്ന കെ.കൃഷ്ണൻ കുട്ടി നായരുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ ബാങ്കിനെ വൻ വളർച്ചയിലേക്കാണ് എത്തിച്ചത്.എഐസിസി അംഗം ഡോ.ശൂരനാട് രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ വോട്ട് ചെയ്യാൻ എത്തിയിരുന്നു.അതിനിടെ മാസങ്ങൾക്ക് മുമ്പ് ബാങ്കിൽ നടന്ന നിയമനങ്ങളെ തുടർന്ന് കോൺഗ്രസിൽ ഉണ്ടായ തർക്കവും പടലപിണക്കങ്ങളും ബാങ്ക് ഭരണം നഷ്ടപ്പെടുന്നതിന് ഇടയാക്കിയിരുന്നു.നിയമനങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡന്റിനെതിരെ ഭരണ സമിതി അംഗങ്ങൾ തന്നെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.തുടർന്ന് ബാങ്കിൽ അഡ്മിനിസ്ട്രേറ്റ് ഭരണം ഏർപ്പെടുത്തിയിരുന്നു.അഡ്മിനിസ്ട്രേറ്റ് ഭരണം നിലനിൽക്കേ നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്നുണ്ടായ പ്രശ്ന പരിഹാരമാണ് ബാങ്ക് ഭരണം വീണ്ടും കോൺഗ്രസിന് ലഭിക്കാൻ കാരണമായത്.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ് ചെയർമാനായും ഐഎൻടിയുസി നേതാവ് എസ്.സുഭാഷ് കൺവീനറായുമുള്ള സമിതിയാണ് ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ്
പ്രവർത്തകർ പതാരം ടൗണിൽ പ്രകടനം നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ,യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ,ഡിസിസി ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി,പി.നൂർദ്ദീൻ കുട്ടി,മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ്,കൊമ്പിപ്പിള്ളിൽ സന്തോഷ്,എ.മുഹമ്മദ് കുഞ്ഞ്,ശ്രീകുമാർ,സി.സരസ്വതിയമ്മ എന്നിവർ നേതൃത്വം നൽകി.

Advertisement