ഓയൂരില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍… വാഹനവും പിടിച്ചെടുത്തു

Advertisement

ഓയൂര്‍: ഓയൂരില്‍ കഞ്ചാവുമായി നാല് യുവാക്കള്‍ പോലീസ് പിടിയിലായി. കരിങ്ങന്നൂര്‍ അഞ്ഞൂറ്റി നാലില്‍ നജുന്‍ മന്‍സിലില്‍ ജുനൈദ് (21), കരിങ്ങന്നൂര്‍, ഏഴാം കുറ്റിയില്‍ പറങ്കിമാംവിളവീട്ടില്‍ ശ്രീജിത്ത് (22,) മോട്ടോര്‍കുന്ന് വാഴവിള വീട്ടില്‍ ഷിനാസ് (18), അടുതല നടക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ ബിബിന്‍(21) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്നും 57.75 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലീസ് കഴിഞ്ഞ ദിവസം ഉച്ചയോടെ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ ബൈക്കില്‍ ഓയൂര്‍ ജംഗ്ഷനിലേക്ക് വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 35 ഗ്രാം കഞ്ചാവും ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. മൂവരെയും സ്റ്റേഷനിലെത്തിച്ച് നടത്തിയചോദ്യം ചെയ്യലില്‍ കഞ്ചാവ് എത്തിച്ച് കൊടുത്ത ബിബിനെ തന്ത്രപൂര്‍വ്വം പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 22.75 ഗ്രാം കഞ്ചാവും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പൂയപ്പള്ളി സിഐ ബിജു, എസ്‌ഐഐമാരായ അഭിലാഷ്, ജയ പ്രദീപ്, സജി ജോണ്‍, സിപിഒമാരായ അനില്‍കുമാര്‍ മധു, അന്‍വര്‍ എന്നിവരടങ്ങുന്നപോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.