നവകേരള സദസ്സ് ഡിസംബർ 18ന്;കുന്നത്തൂർ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരിച്ചു

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ നിയോജക മണ്ഡലത്തിൽ ഡിസംബർ 18 ന് നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ സംഘാടകസമിതി രൂപീകരിച്ചു.യോഗം സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്‍ ചെയർമാൻ കെ.ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. വത്സലകുമാരി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ വിശദീകരണം നോഡൽ ഓഫീസർ അനു നടത്തി. ജനപ്രതിനിധികൾ,രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ,ഉദ്യോഗസ്ഥർ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു ചെയർപേഴ്സണായി വത്സലാകുമാരിയെയും കൺവീനറായി സെക്രട്ടറി വിനോദിനെയും തെരഞ്ഞെടുത്തു.

Advertisement