പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിന് സൽഭരണം കേന്ദ്രപുരസ്കാരം

Advertisement

ശാസ്താംകോട്ട. മികച്ച സൽഭരണം കാഴ്ച്ചവെക്കുന്ന. ഗ്രാമപഞ്ചായത്തുകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്കാരത്തിന് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറെകല്ലടക്ക് ലഭിച്ചു.
കൊല്ലത്ത് കളക്ട്രേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഡോ.സി.ഉണ്ണികൃഷ്ണൻ,പഞ്ചായത്ത്
സെക്രട്ടറി,ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് എം.മുകേഷ് എം.എൽ.എ യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.കെ.എസ്‌.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ,ഡിഡിപി അജയകുമാർ എന്നിവർ പങ്കെടുത്തു

Advertisement