പ്രഫ. കെ എൻ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ അനുസ്മരണവും അവാർഡ് വിതരണവും

Advertisement

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന പ്രഫ. കെ എൻ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ അനുസ്മരണവും അവാർഡ് വിതരണവും നവംബർ എട്ടാം തീയതി കോളേജിലെ ജനറൽ സെമിനാർ ഹാളിൽ രാവിലെ പത്തിന് നടക്കും. അനുസ്മരണ സമ്മേളനം ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പി എം മുബാറക്ക് പാഷ ഉദ്ഘാടനം ചെയ്യും. ഡോ. കെ സി പ്രകാശ് അധ്യക്ഷനാകും.. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഗണിത ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആദരിക്കും. മാത്സ് അലൂമിനിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ ഗണിത ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകും

Advertisement