വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയിലായി. കൈതക്കോട്, നിവാസ് ഭവനില്‍ അക്ഷയ് (19) ആണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്. പ്രതി സാമൂഹ്യമാധ്യമം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മുളവനയിലുള്ള പ്രതിയുടെ വീട്ടിലെത്തിച്ച് വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷാജി, എസ്‌സിപിഒ ബിന്ദു, സിപിഒമാരായ പ്രശാന്ത്, കണ്ണന്‍, ഷറഫുദ്ദീന്‍, സെയ്ഫുദ്ദീന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement