പോരുവഴി ശാസ്താംനടയിൽ കലാമാമാങ്കത്തിന് അരങ്ങുണർന്നു

ശാസ്താംകോട്ട:ശാസ്താംകോട്ട ഉപജില്ല സ്കൂൾ കലോത്സവം ശാസ്താംനട ജയജ്യോതി വി.എച്ച്.എസ്.എസ് സ്കൂളിൽ മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.കുട്ടികളിലെ കലാ- കായിക വാസനകൾ പരിപോഷിപ്പിക്കുന്നതിനായി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.സ്കൂൾ മാനേജർ ജി.ജ്യോതി കുമാർ പതാക ഉയർത്തി.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വ.ഹിച്ചു.സിനിമാ പിന്നണി ഗായകൻ മത്തായി സുനിൽ കലാമേള ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്, എസ്.കെ ശ്രീജ,ആർ ഗീത, ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.ഷീജ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ രാജേഷ് വരവിള,നമ്പൂരേത്ത് തുളസീധരൻ പിള്ള,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ രവി,നിഖിൽ മനോഹർ,ജി.മോഹനൻ പിള്ള,ഇൻ ചാർജ് പ്രകാശ് കുമാർ കെ.ജെ,എച്ച്.എം ഇൻ ചാർജ് സൗമ്യ .ജെ,ഹാരിസ് തോപ്പിൽ,മനു.വി.കുറുപ്പ് ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എസ് സുജാ കുമാരി,സ്വരാജ്.റ്റി എന്നിവർ സംസാരിച്ചു.ഉപജില്ലയിലെ 63 സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും.നവംബർ ഒന്നിന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.

Advertisement