ഇളമ്പള്ളൂര്‍ ക്ഷേത്ര മതിലിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറി 12 പേര്‍ക്ക് പരിക്ക്

കുണ്ടറ: ഇളമ്പള്ളൂര്‍ ക്ഷേത്ര മതിലിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി 12 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെങ്ങന്നൂരില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഇളമ്പള്ളൂര്‍ ദേവീക്ഷേത്രത്തിന്റെ മതിലും കൈവരികളും ഇടിച്ചു തകര്‍ത്താണ് ബസ് നിന്നത്. മുന്നിലുള്ള പ്രൈവറ്റ് ബസ് ബ്രേക്ക് ചെയ്തപ്പോള്‍ നിര്‍ത്താന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രി, താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി.

Advertisement