ഇത്തിക്കരയാറ്റില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Advertisement

ചാത്തന്നൂര്‍: ഇത്തിക്കരയാറ്റില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മീനാട് പടിഞ്ഞാറ് എം.എസ്.ഭവനില്‍ (കൊടിയാട്ട് വീട്) സന്തോഷിന്റെയും ആതിരയുടെയും മകന്‍ അദ്വൈത് (അപ്പു-13) നെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇത്തിക്കരയാറ്റില്‍ കാണാതായത്. .
മീനാട്ടുള്ള ക്ഷേത്രത്തിലെ അന്നദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം കൂട്ടുകാര്‍ക്കൊപ്പം തൊട്ടടുത്ത ഇത്തിക്കരയാറ്റിലെത്തി കുളിക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്വൈത് ഒഴുക്കില്‍ പെടുകയായിരുന്നു. അദ്വൈതിനെ വെള്ളത്തില്‍ കാണാതായതോടെ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും നാട്ടുകാര്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസും ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമും എത്തി നദിയില്‍ പരിശോധന നടത്തിയിട്ടും അദ്വൈതിനെ കണ്ടത്താന്‍ കഴിയാതെ വന്നതോടെ കഴിഞ്ഞ ദിവസം തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ നടത്തിയ തിരച്ചിലില്‍ രാവിലെ പത്ത് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തി. ചാത്തന്നൂര്‍ ഗവ. വിഎച്ച്എസ്എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അദ്വൈത്. സഹോദരി: അഭിരാമി.

Advertisement