കേരളത്തെ രൂപപ്പെടുത്തുന്നതിൽ നാടകം മുഖ്യ പങ്ക് വഹിച്ചു,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍

Advertisement

കരുനാഗപ്പള്ളി : അന്ധവിശ്വാസങ്ങളും അനാചരങ്ങളും നിലനിന്നിരുന്ന കേരളത്തിൽ മനുഷ്യന്റെ മനസിലേക്ക് നവോത്ഥാന സന്ദേശങ്ങൾ കടത്തിവിടുന്നതിലും നാടകത്തിന്റെ പങ്ക് വളരെ വലുതാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആദിത്യ വിലാസം ആർട്സ് സൊസൈറ്റി തഴവയിൽ സംഘടിപ്പിച്ച വി.എ.ശങ്കരൻ പോറ്റി, സി.ആർ. മനോജ് സ്മാരക നാടക ഉത്സവം ഉത്ഘാടനം ചെയ്യുകയായിരുന്നു ചിറ്റയം ഗോപകുമാർ. ആർട്സ് സൊസൈറ്റിയുടെ രക്ഷാധികാരി സി.ആർ. മഹേഷ് എം.എൽ.എ. ചടങ്ങിൽ അദ്ധ്യക്ഷനായി. നാടക സംവിധായകൻ രാജീവൻ മമ്മിളി മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സദാശിവൻ, ചന്ദ്രയാൻ ദൗത്യത്തിൽ മുഖ്യ പങ്ക് വഹിച്ച തഴവ സ്വദേശി ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ റ്റി. രാജീവിനെ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദരിച്ചു. സുധീർ കാരിക്കൽ, സി.ഒ. കണ്ണൻ, ഡോ. ഷെൽഫിൽ താഷ്ക്കന്റ് എന്നിവർ പ്രസംഗിച്ചു. ഡി. ഉണ്ണികൃഷ്ണ പിള്ള നാടകസ്വീകരണം നടത്തി. കെ.സാജൻ സ്വാഗതവും, എ. മനോജ് കുമാർ നന്ദിയും പറഞ്ഞു. യോഗാനന്തരം കോഴിക്കോട് സങ്കീർത്തനയുടെ ” ചിറക് ” എന്ന നാടകവും ഉണ്ടായിരുന്നു

Advertisement