പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍ 

Advertisement

ഒന്‍പത് വയസുകാരനോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയയാള്‍ പോലീസ് പിടിയിലായി. മൈനാഗപ്പള്ളി, ഇടമനശ്ശേരിയില്‍ ആറാലയില്‍ വീട്ടില്‍ ഗിരീഷ് (34) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ബാനര്‍ വാങ്ങനായി കടയിലെത്തിയ കുട്ടിയോട് പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി മാതാവിനോട് അതിക്രമ വിവരം പറയുകയും മാതാവ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടി. പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രാമദാസ്, സുരേഷ്, എസ്‌സിപിഒ ജഹാഗീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement