അജ്ഞാത വാഹനമിടിച്ച് മാന്‍ ചത്തു

പൂയപ്പള്ളി: മരുതമണ്‍പള്ളി മാക്രിയില്ലാ കുളത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് പുള്ളിമാന്‍ ചത്തു. പൂയപ്പള്ളി പഞ്ചായത്തിലെ മരുതമണ്‍പള്ളിയില്‍ വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. റോഡരുകില്‍ അവശനിലയില്‍ മാനിനെ കണ്ട യാത്രക്കാര്‍ പൂയപ്പള്ളി പോലീസില്‍ വിവരമറിയിച്ചു. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും മാന്‍ ചത്തിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. മൂന്ന് വയസ് പ്രായമുള്ള പെണ്‍മാനാണെന്ന് അധികൃതര്‍ പറഞ്ഞു.

Advertisement