പടിഞ്ഞാറെ കല്ലട സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങൾക്ക് യുഡിഎഫ് സ്വീകരണം നൽകി

Advertisement

കാരാളിമുക്ക്.പടിഞ്ഞാറെ കല്ലട സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങൾക്ക് യുഡിഎഫ് സ്വീകരണം നൽകി ആദരിച്ചു
പടിഞ്ഞാറെ കല്ലട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയികളായ ഭരണ സമിതിയംഗങ്ങൾക്ക് യുഡിഎഫ് സ്വീകരണം നൽകി. കാരാളിമുക്കിൽ നടന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ഉൽഘാടനം ചെയ്തു. യുഡിഫ് മണ്ഡലം ചെയർമാൻ കാരാളി വൈ. എ സമദ് അധ്യക്ഷത വഹിച്ചു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് പ്രസിഡന്റ്‌ കല്ലട ഗിരീഷ്, ഭരണ സമിതി യംഗങ്ങളായ എ. കെ. സലീബ്, മോഹനൻ പിള്ള, ജാസ്മിൻ കോട്ടക്കുഴി, ജ്യോതിസ് രാജ് എന്നിവരെയാണ് ആദരിച്ചത്. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻ പിള്ള, കുഴിവേലിൽ ബാബു, സുഭാഷ് എസ് കല്ലട, ജോൺ പോൾസ്റ്റഫ്, ദിനകർ കോട്ടക്കുഴി, ഖാലിദീൻകുട്ടി, ഉണ്ണികൃഷ്ണൻ, ഗീവർഗീസ്, ഗിരീഷ് കാരാളി, കുന്നിൽ ജയകുമാർ, ഷാഹുൽ ഹമീദ്, സജിന ഷാജഹാൻ, കരീലി ബാലചന്ദ്രൻ, സുനിൽ കോയിക്കടവിൽ,രവീന്ദ്രൻ പിള്ള, ഗോപാലകൃഷ്ണൻ, ശ്രീധരൻ, പ്രഭാകരൻ പിള്ള, മനോജ്‌, ശശിധരൻ പിള്ള, അരവിന്ദാക്ഷൻപിള്ള, കുമാരൻ, അശോകൻ, ആകാശ്, കിഷോർ, അംബുജാക്ഷിയമ്മ, ഗോപകുമാർ, വിഷ്ണു, ഗോമതി തുടങ്ങിയവർ സംബന്ധിച്ചു.
മഹിളാ കോൺഗ്രസ്‌ പടിഞ്ഞാറെ കല്ലട മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റ ബീനാ പ്രസാദിനും ചടങ്ങിൽ സ്വീകരണം നൽകി.

Advertisement