മയക്ക് മരുന്ന് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചു,വാഹനം തകര്‍ത്തു

Advertisement

കരുനാഗപ്പള്ളി.മാരക മയക്ക് മരുന്ന് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത് പ്രതികൾ ഓടി രക്ഷപ്പെട്ടു.പരിശോധനക്കെത്തിയ കരുനാഗപ്പള്ളി എക്സൈസ് സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി കുലശേഖരപുരത്ത് വെച്ച് ആക്രമണമുണ്ടായത്. കുലശേഖരപുരം ആദിനാട് വടക്ക് സഹോദരങ്ങളായ സക്കീർ ,ശാലു എന്നിവർ എംഡിഎംഎ കച്ചവടം നടത്തുന്നതായ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തുമ്പോഴായിരുന്നു സംഭവം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥരെയാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ആയുധങ്ങൾ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഡിപ്പാർട്ട്മെൻ്ററിൻ്റെ രണ്ട് ബൈക്കുകളും നശിപ്പിച്ച് സക്കീറും ശാലുവുംഓടി രക്ഷപ്പെട്ടു.

തകർത്ത ശേഷം സമീപത്തെ തോട്ടിൽ തള്ളിയിട്ട ബൈക്കുകൾ നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. വീട്ടിനകത്ത് നടന്ന പരിശോധനയിൽ പതിനൊന്ന് ഗ്രാം എം.ഡി എം എ, പത്ത് ഗ്രാം കഞ്ചാവ് ,ഒരു മൊബൈൽ ഫോൺ, മയക്ക് മരുന്ന് തൂക്കി വിൽക്കുന്ന ഇലക്ട്രോണിക്സ് ത്രാസ് എന്നിവ കണ്ടെടുത്തു.തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി നിരവധി കേസുകളിൽ പ്രതികളായ സഹോദരങ്ങൾക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. എക്സൈസ് സംഘവും അന്വേഷണം ഊർജ്ജിതമാക്കി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിനെ കൂടാതെ പ്രിവൻ്റീവ് ഓഫീസർ അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.അഖിൽ, സേ ഫേഴ്സൺ, എസ്.അൻഷാദ്, എസ്.ജയലക്ഷമി ‘പി.എം മൻസൂർ എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.മുൻപും മയക്ക് മരുന്ന് മാഫിയയുടെ അക്രമണത്തിരയായി ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Advertisement