പോലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പോക്സോ കേസിലെ പ്രതി അറസ്റ്റിൽ

Advertisement

പൂയപ്പള്ളി .തമിഴ്നാട് ആർക്കാട്ട് റാണിപ്പട്ട് ഡിസ്ട്രിക്കിൽ ദാർഗാൻ തെരുവിൽ 22 വയസ്സുള്ള പ്രശാന്ത് നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ. ആസ്പദമായ സംഭവം പോലീസ് പറയുന്നത് ഇങ്ങനെ
തമിഴ്നാട്ടിൽ അതിജീവിതയുടെ അയൽ വാസിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കി..ഈ സംഭവത്തിൽ പ്രശാന്തിനെതിരെ കാഞ്ചീപുരം പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്.

പെൺകുട്ടിയുടെ പിതാവ് തമിഴ് നാട് സ്വദേശിയും മാതാവ് കൊല്ലം ഓയൂർ സ്വദേശി നിയുമാണ്. സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിൽ നിന്ന് പെൺകുട്ടിയെ മാതാവിന്റെ കൊല്ലം ഓയൂരിലുള്ള കുടുംബവീട്ടിൽ താമസിപ്പിച്ച് സ്കൂളിൽ പഠിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് പ്രശാന്ത് പെൺകുട്ടി താമസിക്കുന്ന ഓയൂരിലുള്ള വീട്ടിലെത്തി സന്തോഷ് എന്ന സുഹൃത്തിന്റെ സഹായത്തോടു കൂടി നാല് മാസം മുൻപ് പെൺകുട്ടിയെ കന്യാകുമാരിയിലേക്ക് കടത്തിക്കൊണ്ടുപോയി പീഢനത്തിനിരയാക്കി . അതിജീവിതയുടെ മാതാവ് ഇത് സംബന്ധിച്ച് പൂയപ്പള്ളി പോലീസിൽ പരാതി നൽകി . പോലീസ് നടത്തിയ അന്വേഷണത്തിൽ അതിജീവിത പ്രായപൂർത്തി ആകാത്തതിനാൽ പ്രതിക്കെതിരെ
പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർചെയ്തു. പ്രതിയെ അന്വേഷിച്ച് പൂയപ്പള്ളി പോലീസ് നിരവധി തവണ തമിഴ് നാടിന്റെ വിവിധഭാഗങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.

പ്രതി മൊബൈൽ ഉപയോഗിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ദിവസം പ്രതി പെൺകുട്ടിയെ കാണുന്നതിന് ഓയൂരിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി പോലീസെത്തിയപ്പോഴേക്കും പ്രതി കുളത്തൂപ്പുഴ ഭാഗത്തേക്ക് രക്ഷപെട്ടു. പൂയപ്പള്ളി പോലീസ് കുളത്തൂപ്പുഴ പോലീസിനെ വിവരമറിയിക്കുകയും. കുളത്തുപ്പുഴ പോലീസ് സമയോചിതമായി കളത്തൂപ്പുഴ കെ.എസ്. ആർടിസി ഡിപ്പോയിൽ വിവരമറിയിക്കുകയും ചെയ്തു. കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസിന്റെ കയ്യിൽ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും
മൽപ്പിടിത്തത്തിലൂടെ ഇയാളെ കീഴടക്കി പൂയപ്പള്ളി പോലീസിന് കൈമാറുകയായിരുന്നു.

പൂയപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത പോസ്കോ കേസിൽ അതിജീവതയെ ഓയൂരിൽ കടത്തിക്കൊണ്ടു പോകുന്നതിനു സഹായിച്ച പ്രതി സന്തോഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
കൊല്ലംറൂറൽഎസ് പി സുനിൽ.എം.എൽ ന്റെയും പൂയപ്പള്ളി സി ഐ ബിജുവിന്റേയും നിർദ്ദേശപ്രകാരം എസ് ഐ മാരായ അഭിലാഷ്, സജിജോൺ, മധുസൂദനൻപിള്ള, സിപിഒ മാരായ ബിനീഷ്, മധു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു..

Advertisement