പതാരം എസ് എം എച്ച്എസ് സ്കൂളിൽ അമൃത് കലശ് യാത്ര സംഘടിപ്പിച്ചു

Advertisement

ശൂരനാട് തെക്ക്.മേരി മാട്ടി ..മേരാ ദേശ് രണ്ടാം ഘട്ടം പരിപാടികളുടെ ഭാഗമായി പതാരം എസ്. എം .എച്ച്.എസ്. സ്കൂളിൽ അമൃത് കലശ് യാത്ര സംഘടിപ്പിച്ചു.
ശാസ്താംകോട്ട : ലീഡ് ബാങ്ക് കൊല്ലം, നെഹ്റു യുവ കേന്ദ്ര കൊല്ലം , എൻ. സി .സി യൂണിറ്റ് എസ് .എം . എച്ച്. എസ് .എസ് പതാരം, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളങ്കണത്തിൽ നിന്ന് തുടങ്ങിയ യാത്രയിൽ വീര മൃത്യു വരിച്ച ധീര ജവാൻ സുനിൽനാഥിന്റെ ബന്ധുക്കളെ ആദരിക്കുകയും ജവാന്റെ ഗൃഹത്തിലെ മണ്ണ് ശേഖരിക്കുകയും ചെയ്തു. ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ എസ് കെ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജി ,സ്കൂൾ മാനേജർ ജി.നന്ദകുമാർ, ലീഡ് ബാങ്ക് മാനേജർ ആരുണിമ വി ടി, എൻ. സി.സി ഓഫീസർ ക്യാപ്റ്റൻ സുനിൽ പി, സ്കൂൾ പ്രിൻസിപ്പൾ മിനി എം ആർ, ഹെഡ് മിസ്റ്റ്രസ് ശ്രീജ ടി വി , നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ ,ശാസ്താംകോട്ട ഇന്ത്യൻ ബാങ്ക് മാനേജർ ബീബ് ജി എന്നിവർ പങ്കെടുത്തു.

Advertisement