തലയിണക്കാവ് ക്ഷേത്രത്തിൽ കവര്‍ച്ച, എഴുകോൺ സ്വദേശി അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കാരാളിമുക്ക് തലയിണക്കാവ് ക്ഷേത്രത്തിൽ നിന്നും 20000 രൂപയും 80 സ്വർണ പൊട്ടുകളും കവർന്ന എഴുകോൺ സ്വദേശിയായ യുവാവ് അറസ്റ്റിൽ.എഴുകോൺ ഇടിക്കുളം പ്രേം വിലാസത്തിൽ റെനി ചാൾസ് ആണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 12ന് രാത്രിയിലാണ് മോഷണം നടന്നത്.ക്ഷേത്രത്തിനു പുറത്തുള്ള കാണിക്ക വഞ്ചിയും ശ്രീകോവിലിന് മുൻ വശമുണ്ട് രണ്ട് കാണിക്ക വഞ്ചികളും കുത്തിപ്പൊളിച്ച് 5000 രൂപയും ഓഫീസ് മുറി കുത്തി തുറന്ന് മേശയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 15000 രൂപയും 80 സ്വർണപ്പൊട്ടുകളുമാണ് കവർന്നത്.

ട്രെയിനിൽ സഞ്ചരിച്ച് ചെറിയ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമുളള ക്ഷേത്രങ്ങൾ കണ്ടുവച്ച് രാത്രിയിലെത്തി മോഷണം നടത്തുന്നതാണ് ഇയ്യാളുടെ രീതി.ട്രെയിൻ പോകുന്ന സമയത്ത് മോഷണം നടത്തുന്നതിനാൽ സമീപവാസികൾ പോലും അറിയാറില്ല.നിരവധി മോഷണ കേസ്സുകളിലെ പ്രതി കൂടിയായ റെനിയെ സ്ഥലത്ത് എത്തിച്ച് ശാസ്താംകോട്ട പോലീസ് തെളിവെടുപ്പ് നടത്തി.എസ്.ഐ ഷാനവാസ്, ജി.എ.എസ്.ഐ ശ്രീകുമാർ,സിപിഒ അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement