ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

Advertisement

പുനലൂര്‍: ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ 7.400 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പത്തനംതിട്ട, കോഴഞ്ചേരി, വള്ളിക്കോട് വാഴമുട്ടത്ത് പാലയ്ക്കല്‍ വീട്ടില്‍ അനില്‍കുമാര്‍ എന്ന വിഷ്ണു (28) ആണ് എക്സൈസിന്റെ പിടിയിലായത്.
തെങ്കാശി-കൊട്ടാരക്കര തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കഞ്ചാവുമായി യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ഷിജു, എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ബൈജു, പ്രിവ.ഓഫീസര്‍ അജയകുമാര്‍.പി.എ, സിഇഒമാരായ അജയന്‍.എ, ഹരിപ്രസാദ്.എസ്, രജീഷ്. എച്ച് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Advertisement