ബഹുസ്വരതയും പരസ്പര ബഹുമാനവും സ്നേഹവും നബി ദർശനത്തിന്റെ അധ്യാപനങ്ങള്‍, പി കെ ബാദ്ഷ സഖാഫി

Advertisement

മീലാദേ ശരീഫ് വരവേറ്റ് നാടും നഗരവും

ശാസ്താംകോട്ട . ബഹുസ്വരതയും പരസ്പര ബഹുമാനവും സ്നേഹവും നബി ദർശനത്തിന്റെ അധ്യാപനങ്ങളാണെന്ന് ഇസ്‌ലാമിക് കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി പി. കെ ബാദ്ഷ സഖാഫി പ്രസ്താവിച്ചു. ഐ. സി. എസ് താജുൽ ഉലമ ആഡിറ്റോറിയത്തിൽ നടന്ന “തിരുനബി (സ) യുടെ സ്നേഹ ലോകം” കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അൽപ്പ സമയത്തിന്റെ അധികാരം, അവകാശ വാദങ്ങളുടെ അപശബ്ദങ്ങളുയർത്തുമ്പോൾ ഇന്ത്യ, എട്ടു നൂറ്റാണ്ടുകൾ സ്വേച്ഛാധിപതികളായി ഭരണം നടത്തിയ മുസ്‌ലിംകൾ ഒരു വിഭാഗം ജനങ്ങളെയും വേദനിപ്പിക്കാതെ നാനജാതി മതസ്ഥരോട് പുലർത്തിയ ബഹുസ്വരത അവരുടെ ഹൃദയത്തിൽ പതിപ്പിച്ചെടുത്ത നബി ദർശനത്തിന്റെ ഫലമാണെന്നദ്ദേഹം പറഞ്ഞു.


ഐ. സി. എസ് താജുൽ ഉലമ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഐ. സി. എസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മീലാദ് വിളംബര റാലി ആഞ്ഞിലിമൂട് മർഹൂം മജീദ് ഉസ്താദ് നഗറിൽ’ സമാപിച്ചു. സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് അക്ബർ തങ്ങൾ,സയ്യിദ് താഹിർ തങ്ങൾ പാണക്കാട്, സയ്യിദ് നജ്മുദ്ദീൻ ജമലുല്ലൈലി തങ്ങൾ, സയ്യിദ് മുസ്സമ്മിൽ തങ്ങൾ ഒതുക്കുങ്ങൾ, എന്നിവർ റാലിക്ക് നേതൃത്വം നൽകി. തുടർന്നു നടന്ന മീലാദ് കോൺഫറൻസ് ഐ സി എസ് പ്രൻസിപ്പാൾ സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ മദനി, ഉദ്ഘാടനം ചെയ്തു. പി കെ ബാദ്ഷ സഖാഫി അധ്യക്ഷം വഹിച്ചു. വൈ. ഷാജഹാൻ, പി. എം ഖലീഫ ഹാഷിമി, ഹകീം കുറ്റിപ്പുറത്ത്, എ ഷമീർ മന്നാനി, എ ഷാനവാസ്, പി അഹ്മദ് തമീം, ഹാഫിള് ആസിഫ് എറണാകുളം, ഹാഫിള് ത്വൽഹത്ത് തിരുവനന്തപുരം, പ്രസംഗിച്ചു.


ഐ. സി. എസ് താജുൽ ഉലമ ഓഡിറ്റോറിയത്തിൽ, സെപ്തംബർ 17 മുതൽ 28 വരെ നടക്കുന്ന ‘തിരുനബി (സ) യുടെ സ്നേഹലോകം’ കാമ്പയിൻ ഐ. സി. എസ് ജനറൽ സെക്രട്ടറി പി.കെ ബാദ്ഷ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി എം ശാഹുൽ ഹമീദ്, എച് ഖാദർകുട്ടി, പി. എ ഖാജ മുഈനുദ്ദീൻ, എം അബൂബക്കർ മുസ്‌ലിയാർ, എ അബ്ദുൽ റഷീദ്, പി, എം ഖലീഫ ഹാശിമി, പ്രസംഗിച്ചു. 28 ന് നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസോടു കൂടി മീലാദ് പരിപാടികൾ സമാപിക്കും.

Advertisement