കടപുഴയിൽ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു,ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Advertisement

ശാസ്താംകോട്ട : കടപുഴ പൗണ്ട് മുക്കിന് സമീപം വച്ച് രാത്രി 9 ഓടെയാണ് അപകടം നടന്നത്.കൊല്ലം – ഭരണിയ്ക്കാവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിയ്ക്കുകയായിരൂന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാഗീകമായി തകർന്നു. സ്വകാര്യ ബസ്സിനും സാരമായ തകരാറുണ്ട്.അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ പ്രദീപിനെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement