കുടുംബ കോടതി, മോട്ടോർ ആക്സിഡന്റ് കോടതി നടത്തിപ്പിന് ശാസ്താംകോട്ടയിൽ സ്ഥലം അനുവദിക്കണം

Advertisement

ശാസ്താംകോട്ട. കുന്നത്തൂരില്‍ പുതിയതായി അനുവദിച്ച മോട്ടോർ ആക്ക്സിഡന്റ്കോടതി കുടുംബ കോടതി ഇവയുടെ ആഴ്ച തോറുമുള്ള സിറ്റിംഗിന് സ്വന്തം സ്ഥലം ഇല്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതില്‍ പ്രതിഷേധം. ബാര്‍ അസോസിയേഷൻ ആണ് വാടക കൊടുക്കുന്നത്. താലൂക്ക് ഓഫീസ് കെട്ടിടത്തിൽ രണ്ടാം നില പണിതീർന്നു വെറുതെ കിടന്നിട്ടും ഒരു കോടതി പ്രവർത്തിക്കുവാൻ സ്ഥലം അനുവദിക്കാത്തത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോടതിയോട് ചേർന്നുകിടക്കുന്ന ഇലക്ഷൻ വിഭാഗത്തിന്റെ കെട്ടിടം ഒഴിഞ്ഞിട്ടും അത് വിട്ടുതരുവാൻ അധികൃതര്‍ തയ്യാറല്ല. പുതിയ കോടതി അനുവദിക്കാനിടയുള്ള സാഹചര്യത്തിൽ സ്ഥലസൗകര്യം അനുവദിക്കാതിരുന്നാൽ പുതിയ കോടതി താലൂക്ക് ആസ്ഥാനം വിട്ടു സ്ഥലസൗകര്യം ഒരുക്കാൻതയ്യാറായി മുന്നോട്ട് വന്നിട്ടുള്ള മറ്റു പഞ്ചായത്തുകളിലേക്ക് മാറാൻ ഇടയുണ്ട്.രണ്ട് കോടതി കൾക്കുള്ള സ്ഥലം ഒരുക്കേണ്ടതിനാൽ എത്രെയും പെട്ടന്ന് രണ്ടാം നില പൂർത്തിയാക്കി തരണമെന്നാവശ്യപെട്ടു ഇരുപതു വർഷമായി പണിതീർക്കാതെ നിയമകുരുക്കിൽ പെടുത്തിയ കരാറുകാരനെ ഒഴിപ്പിക്കുവാൻ ബാര്‍ അസോസിയേഷന്റെ അപേക്ഷ വാങ്ങിയാണ് നിയമകുരുക്ക്‌ മാറ്റി പണി പൂർത്തിയാക്കിയത്. കാര്യം കഴിഞ്ഞപ്പോൾ കോടതിക്ക് സ്ഥലം തരില്ല എന്ന നിലപാടെടുത്ത അധികാരികളുടെ നിലപാടിൽ വിവിധ അഭിഭാഷക സംഘടന കളുടെ പ്രതിഷേധം ശക്തമാണ്.

Advertisement