പുലിക്കുളം കോളനിയിലെ അതിക്രമം;പോലീസിനെ രൂക്ഷമായി വിമർശിച്ച ഭരണകക്ഷി എംഎൽഎ കോവൂർ കുഞ്ഞുമോന്റെ പ്രസ്താവന വിവാദത്തിൽ

Advertisement

ശാസ്താംകോട്ട.തിരുവോണ ദിവസം പുലർച്ചെ ശൂരനാട് വടക്ക് പുലിക്കുളം പട്ടികജാതി സങ്കേതം കോളനിയിലെ ഓണാഘോഷ പരിപാടികൾ തടസപ്പെടുത്തി ശൂരനാട് പോലീസ് നടത്തിയ അതിക്രമം സംബന്ധിച്ച് കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ നടത്തിയ പ്രസ്താവന വിവാദത്തിൽ.ഭരണകക്ഷി എംഎൽഎ കൂടിയായ കുഞ്ഞുമോൻ കഴിഞ്ഞ ദിവസമാണ് പോലീസിനെ രൂക്ഷമായി വിമർശിച്ച് പത്ര പ്രസ്താവനയിറക്കിയത്.പോലീസിനു നേരെയുള്ള വിമർശനം സംസ്ഥാന ആഭ്യന്തര വകുപ്പിനാണ് നാണക്കേടായി മാറിയിരിക്കുന്നത്.പോലീസ് അതിക്രമത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പട്ടികജാതി കമ്മീഷൻ സ്ഥലത്തെത്തി ആശങ്കയിലായ നാട്ടുകാരിൽ നിന്നു വിവരശേഖരണം നടത്തണമെന്നും നിരപരാധികളെ ഒഴിവാക്കി ജനപ്രതിനിധികളെ ഉൾപ്പെടുത്തി സമാധാനയോഗം വിളിക്കണമെന്നുമായിരുന്നു എംഎൽഎ നടത്തിയ പ്രസ്താവന.മാധ്യമങ്ങളിൽ ഇത് വാർത്തയായതോടെ സിപിഎം തന്നെ എംഎൽഎയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കയാണ്.പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം സജീവ ചർച്ചയായി പ്രസ്താവന മാറിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിനെതിരെ കുഞ്ഞുമോൻ നടത്തിയ പ്രസ്താവന ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിക്കുമെന്ന നിലപാടിലാണ് സിപിഎം.എംഎൽഎയ്ക്ക് എതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.പോലീസ് അതിക്രമം നടന്ന പുലിക്കുളം കോളനി സന്ദർശിച്ച ശേഷമാണ് എംഎൽഎ വിവാദ പ്രസ്താവനയിറക്കിയത്.

പൊലീസ് അതിക്രമത്തിനെതിരെ വ്യാപക വിമര്‍ശനം വന്നതോടെയാണ് എംഎല്‍എ സ്ഥലത്തെത്തി പൊലീസിനെതിരെ പ്രസ്താവനനടത്തിയത്. എന്നാല്‍ പത്രപ്രസ്താവന തന്‍റെ പേരില്‍ പാര്‍ട്ടിയിലെ മറ്റു ചിലര്‍ ഇറക്കിയതാണെന്ന് എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement