ബൈക്ക് മോഷണ സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍

Advertisement

കൊല്ലം: ഇരുചക്രവാഹനങ്ങള്‍ മോഷണം നടത്തി വന്ന മോഷണ സംഘത്തിലെ ഒരാള്‍ കൂടി കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായി. കരിക്കോട്, കല്ലന്‍വിള വീട്ടില്‍ ഷിബിന്‍ (25) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്ലം വെസ്റ്റ് പോലീസ് സംഘം നടത്തിയ രാത്രികാല പെട്രോളിങ്ങ് ഡ്യൂട്ടിക്കിടയില്‍ ഇരുചക്രവാഹന മോഷ്ടാക്കള്‍ പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷിബിന്‍ പിടിയിലാകുന്നത്.


ഇതോടെ മോഷണ സംഘത്തിലെ അഞ്ചുപേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലായി 40-ഓളം ഇരുചക്രവാഹനങ്ങള്‍ ഇവര്‍ മോഷ്ടിച്ച് പൊളിച്ച് വില്‍പ്പന നടത്തിയിട്ടുണ്ട്. പ്രതികളുടെ വീടുകളിലും വര്‍ക്ക്‌ഷോപ്പില്‍ നിന്നുമായി നിരവധി വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ പോലീസ് കണ്ടെത്തി. ഇവ ഏതൊക്കെ മോഷണ വാഹനങ്ങളിലെയാണെന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഓമനക്കുട്ടന്‍, ജയലാല്‍, എഎസ്‌ഐ ജലജ, എസ്‌സിപിഒ ശ്രീജു, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പിടിയിലായ അനന്തകൃഷ്ണൻ, റോണി, റോബിൻ, ഡെനി ജോർജ് എന്നിവർ
Advertisement