ശാസ്താംകോട്ട ഫയർ സ്റ്റേഷനിൽ ഓണാഘോഷം നടന്നു

Advertisement

ശാസ്താംകോട്ട- ശാസ്താംകോട്ട ഫയർ സ്റ്റേഷനിൽ ഓണാഘോഷം നടന്നു. വിവിധ കലാപരിപാടികളുംമത്സരങ്ങളും സംഘടിപ്പിച്ചു സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ ഓണാഘോഷ സന്ദേശം നൽകി. ജീവനക്കാരുടെ കുടുംബാംഗങ്ങളും നിലയ പരിസരത്തിലെ നാട്ടുകാരും ഓണാഘോഷത്തിൽ പങ്കു ചേർന്നു .കൂടാതെ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ റാന്നി ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ മനക്കര സ്വദേശി പ്രദീപ് കുമാറിനെ ഈ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. റി ക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി ശ്രീപാൽ, ട്രഷറർ രാജേഷ് കുമാറും മറ്റ് ജീവനക്കാരും നേതൃത്വം കൊടുത്തു. ചിങ്ങം ഒന്നിന് ശാസ്താംകോട്ട കൃഷിഭവൻ തെരഞ്ഞെടുത്ത ഏറ്റവും മികച്ച കൃഷി ചെയ്ത സ്ഥാപനം കൂടിയാണ് ശാസ്താംകോട്ട ഫയർ സ്റ്റേഷൻ.

Advertisement