സൗജന്യ മെഗാ പീഡിയാട്രിക് മെഡിക്കൽ ക്യാമ്പുമായി ആസ്റ്റർ പി.എം.എഫ്

Advertisement

കൊല്ലം. കുട്ടികളിലെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സമഗ്ര ചികിത്സ നൽകാൻ സൗജന്യ മെഗാ പീഡിയാട്രിക് മെഡിക്കൽ ക്യാമ്പുമായി കൊല്ലം ആസ്റ്റർ പി.എം.എഫ് ആശുപത്രി. ഓഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടറുടെ കൺസൾട്ടേഷനും തികച്ചും സൗജന്യമായി ലഭിക്കും.

ജനറൽ പീഡിയാട്രിക്‌സ്, പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക് അലർജി, പീഡിയാട്രിക് ഡെന്റിസ്ട്രി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലെ വിദഗ്ധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകും എന്നതാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെ സവിശേഷത.

ആസ്റ്റർ പി.എം.എഫിലെ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. നാഫിൽ അബ്ദുൽ മജീദ്, ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. എഡ്വിൻ ഫ്രാൻസിസ്, പീഡിയാട്രിക് ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ഡേവിഡ്സൺ ദേവസ്യ, പീഡിയാട്രിക് സർജറി ആന്റ് യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. വി.ആർ കിരൺ, ആസ്റ്റർ പി.എം.എഫിലെ ജനറൽ പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോ. അമീഷ ആർ അശോക്, ഡെന്റൽ സർജറി വിഭാഗത്തിലെ ഡോ. ടി. നിമി ഖാൻ തുടങ്ങി പ്രമുഖരായ പീഡിയാട്രിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ഇൻ-പേഷ്യന്റ് സേവനങ്ങൾ, റേഡിയോളജി, ലാബ് സേവനങ്ങൾ എന്നിവക്ക് 15 ശതമാനം ഇളവ് നൽകും.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 0476-2654200, 2654000, 7012988388, 8129388744 എന്നീ നമ്പറുകൾ മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്.

Advertisement