അമ്മ മനസ്കൂട്ടായ്മ, അമ്മമാർക്ക് ഓണപ്പുടവ നൽകി

Advertisement

കരുനാഗപ്പള്ളി. അമ്മ മനസ്സിന്റെ നേതൃത്വത്തിൽ 2023 അമ്മമാർക്ക് ഓണക്കാല സ്നേഹ സ്പർശം എന്ന പദ്ധതിയിലൂടെ നൂറുകണക്കിന് അമ്മമാർക്ക് ഓണപ്പുടവ നൽകി തുടങ്ങി പദ്ധതിയുടെ ഉദ്ഘാടന കർമം ആയണി വേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു ഉദ്ഘാടനം നിർവഹിച്ചു.

സി ആർ മഹേഷ് എംഎൽഎ ഓണപ്പുടവ വിതരണം ചെയ്തു മാരിയത്ത് അധ്യക്ഷത വഹിച്ചു അഡ്വക്കേറ്റ് കെ ഏ ജവാദ്,മുനമ്പത്ത് വഹാബ്,ബി എസ് വിനോദ്,ബാബു അമ്മ വീട്, സിംലാൽ, ബീന ജോൺസൺ, രമ ഗോപാലകൃഷ്ണൻ ജോൺസൺ വർഗീസ്, പന്മന നിഷാന്ത്,പി. രമേശ് ബാബു, ബിനി അനിൽ,ഫിലിപ്പ് മാത്യു, വർഗീസ് ഡാനിയൽ, ബി മോഹൻദാസ്, രഘുനാഥ്, രാധാമണി ടീച്ചർ, എന്നിവർ സംസാരിക്കുകയുംഅമ്മ മനസ്സ് ജനറൽ കൺവീനർ ശകുന്തള അമ്മവീട് സ്വാഗതവും ട്രഷറർ മായ ഉദയകുമാർ നന്ദിയും പറഞ്ഞു
ചിത്രം: അമ്മമനസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണക്കാല സ്നേഹസ്പർശം എന്ന പദ്ധതിയിലൂടെ 2023 അമ്മമാർക്ക് നൽകുന്ന ഓടപ്പുടവയുടെ ഉദ്ഘാടനം കർമ്മം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു നിർവഹിക്കുന്നു

Advertisement