കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രത്തിൽ വാഹന പാർക്കിംഗ് ബുദ്ധിമുട്ട് ഒഴിവാകുന്നു

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന് പുതിയ പാർക്കിംഗ് ഗ്രൗണ്ട്  നിർമാണം ആരംഭിച്ചു. ദേവസ്വം കമ്മീഷണർ ഓഫിസിന് സമീപം കാട് മൂടി കിടന്ന 20 സെന്റോളം  ഭൂമിയിലാണ് പാർക്കിംഗ് ഗ്രൗണ്ട്  ഒരുങ്ങുന്നത്. വലിയ ഭക്തജന തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രത്തിൽ വിശേഷ ദിവസങ്ങളിലും മറ്റും ഗതാഗത കുരുക്കിനാൽ വാഹനങ്ങൾ ചലിക്കാൻ പറ്റാത്ത നിലയിലാണ് ക്ഷേത്ര പരിസരത്തെ റോഡ്. പനയ്ക്കൽ കാവിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞും വാഹനം പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് മിക്ക ദിവസങ്ങളിലും ഉണ്ടാകുന്നത്. കൂടുതൽ  പാർക്കിംഗ് സൗകര്യം  വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
മതിലുകൾ ഇടിച്ചു ഭൂമി നിരപ്പാക്കുന്ന ജോലികൾ ഇപ്പോൾ പുരോഗമിച്ചു വരികയാണ്. പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണം പൂർത്തിയാകുന്നത്തോടെ കൂടുതൽ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും.

Advertisement