ശാസ്താംകോട്ട കായൽ തീരത്ത് നിന്നും 100 ലിറ്റർ കോട കണ്ടെത്തി

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട കായൽ തീരത്ത്
കുറ്റിക്കാട്ടുകൾക്കിടയിൽ
എക്സൈസ് നടത്തിയ പരിശോധനയിൽ 100 ലിറ്റർ കോട കണ്ടെത്തി.പടിഞ്ഞാറെ കല്ലട വലിയപാടം ആദിക്കാട് മുക്ക് – വിളന്തറ റോഡിൽ ഡീസൻ്റ് മുക്കിലുള്ള ഗ്രന്ഥശാലയുടെ താഴ്ഭാഗത്തു നിന്നാണ് കോട കണ്ടെത്തിയത്.പ്രതി ആരെന്ന് അറിവായിട്ടില്ല.കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.സജീവിൻ്റെ നേതൃത്വത്തിൽ ഇന്ന്(തിങ്കൾ) രാാവിലെ 11.45 നാണ് പരിശോധന നടത്തിയത്.

Advertisement