ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി; രണ്ടു പേര്‍ അറസ്റ്റില്‍

Advertisement

പുനലൂര്‍: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ടു പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശികളായ ലിബിന്‍, ഷെമീര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയോടെ ഓടനാവട്ടത്തു നിന്ന് വന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മൃതദേഹം കൊണ്ടുപോകാനെത്തിയ ഇവരുടെ ആംബുലന്‍സിനെ പുനലൂരിലെത്തിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍മാരായ പ്രതികള്‍ തടയുകയും ഏറ്റുമുട്ടല്‍ ഉണ്ടാവുകയുമായിരുന്നു. സുജിത്, സജിത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

Advertisement