ശാസ്താംകോട്ട ജംഗ്ഷനിൽ റോഡിൽ വീണ ഓയിൽ ഫയർഫോഴ്സ് നീക്കം ചെയ്തു

Advertisement

ശാസ്താംകൊട്ട- പഞ്ചായത്ത് മുന്നിലുള്ള റോഡിലാണ് ഏതോ വാഹനത്തിൽ നിന്ന് അര കിലോമീറ്റർ ഓളം നീളത്തിൽ ഓയിൽ റോഡിൽ ചോർന്നത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം റോഡിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീണതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി ഓയിൽ നീക്കം ചെയ്തു. ഫയർഫോഴ്സ് കൃത്യമായി ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി.ഗ്രേഡ് എ എസ് റ്റി ഒ രമേഷ് ചന്ദ്ര ഫയർ ആൻഡ് റസ്കി ഓഫീസർമാരായ ഷിനാസ്, മനോജ്,ഹോം ഗാർഡ് പ്രദീപ് ജി, ശിവപ്രസാദ് സുന്ദരൻ എന്നിവർരക്ഷാപ്രവർത്തനത്തിൽപങ്കെടുത്തു. വാഹനങ്ങളിൽ നിന്നുംസ്ഥിരമായിഓയിൽ റോഡിൽചോർന്നു വീഴാർ ഉണ്ടെന്ന് നാട്ടുകാർ അറിയിച്ചു

Advertisement