മുസ്ലീം ലീഗ് തുടങ്ങി വച്ച വിദ്യാഭ്യാസ വിപ്ലവമാണ് ന്യൂനപക്ഷ പുരോഗതിക്ക് കാരണം,ശ്യാം സുന്ദർ

ശാസ്താംകോട്ട: മുസ്ലിം ലീഗ് തുടങ്ങിവച്ച വിദ്യാഭ്യാസ വിപ്ലവമാണ് മുസ്ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി ശ്യാം സുന്ദർ അഭിപ്രായപ്പെട്ടു. സി എച്ച് മുഹമ്മദ് കോയ കേവലം ഒരു വിദ്യാഭ്യാസ വകുപ്പ് മന്ത്രി മാത്രമായിരുന്നില്ല കേരളത്തിൻറെ ഏറ്റവും മികച്ച വിദ്യാഭ്യാസ പരിഷ്കർത്താവ് കൂടിയായിരുന്നു. അദ്ദേഹം തുടങ്ങിവച്ച ഒരു വിദ്യാഭ്യാസ സംസ്കാരത്തിലൂടെയാണ് മുസ്ലിം ജനതതി അതിൻറെ എല്ലാ പുരോഗതിയും കൈവരിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം എന്ന പേരിൽ ഭരണിക്കാവിൽ ആരംഭിച്ച മുസ്ലിം ലീഗ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് നൗഷാദ് യൂനുസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പോരുവഴി ഹുസൈൻ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം വിദ്യാഭ്യാസ മെറിറ്റ് അവാർഡ് ദാനം നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം എ സലാം കുന്നത്തൂരിലെ മുതിർന്ന നേതാക്കളായ പി ടി എസ് തങ്ങൾ, ഹബീബ് റഹ്മാൻ, ജലാലുദ്ദീൻ കാക്കാൻ കുറ്റിയിൽ എന്നിവരെ ആദരിച്ചു. സി എച്ച് സെൻറർ ഫണ്ട് സി എച്ച് സെൻറർ കോർഡിനേറ്റർ പോരുവഴി ശിഹാബ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം ട്രഷറർ ഷാജി പുതുമംഗലം എന്നിവർ ചേർന്ന് ജില്ലാ വൈസ് പ്രസിഡൻറ് എം എ കബീറിന് കൈമാറി. ഉന്നത മാർക്ക് നേടിയ വിജയിച്ച വിദ്യാർത്ഥികളെ സംസ്ഥാന കമ്മിറ്റി അംഗം മണക്കാട് നജുമുദ്ധീൻ അനുമോദിച്ചു. പുതുതായി മുസ്ലിംലീഗിലേക്ക് എത്തിയവരെ മുസ്ലിം സംസ്ഥാന കമ്മിറ്റി അംഗം കക്കാകുന്ന് ഉസ്മാൻ കുഞ്ഞ് അംഗത്വം നൽകി സ്വീകരിച്ചു. പാണക്കാട് ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ശൂരനാട് ആലുക്ക നിർവഹിച്ചു.

സിയാദ് ചെളിക്കണ്ടം അനുസ്മരണ റിപ്പോർട്ട് അവതരിപ്പിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്മാരായ പറമ്പിൽ സുബൈർ, ബഷീർ റാവുത്തർ, അഷ്റഫ് ചേന്നല്ലൂർ, സെക്രട്ടറിമാരായ മൈതീൻ കുഞ്ഞു താസ, പോരുവഴി ഷാനവാസ്, സലിം വിളയിൽ, അഷ്റഫ് കാഞ്ഞിരത്തും വടക്കത്തിൽ,മുഹമ്മദ് ഹനീഫ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ മുകളും പുറത്ത് അബ്ദുൽസലാം, സജി വട്ടവിളയിൽ , നൗഷാദ് അയന്തിയിൽ, എം എസ് ഷാജഹാൻ, ഇടവനശ്ശേരി സലാഹുദ്ദീൻ, അനസ് മൈനാഗപ്പള്ളി, ബഷീർ ഒല്ലായിൽ, ഹാരിസ് സിനിമപറമ്പ്, ദളിത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ കുന്നത്തൂർ, വനിതാ ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് സക്കീന തെങ്ങുംവിള, ജനറൽ സെക്രട്ടറി ഷീബ മയ്യത്ത്ങ്കര, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഖുബൈബ് ചക്കുവള്ളി, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് പുത്തൻപുര സംസ്ഥാന കമ്മിറ്റി അംഗം ജാഫർ കൊച്ചുതുണ്ടിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീറ ബീവി, ആഷിക് ഹുസൈൻ, അലിയാര് കുട്ടി, ജമാലുദ്ദീൻ വലിയവിള,മുഹമ്മദ് ഹുസൈൻ,എന്നിവർ സംസാരിച്ചു.

Advertisement